2011, ഡിസംബർ 20, ചൊവ്വാഴ്ച

എന്റെ കവിതകൾ.....

    സമർപ്പണം                                                                                             പട്ടണത്തിന്റെ തിക്കും തിരക്കും കാപട്യങ്ങളിൽ നിന്നും നന്മയുടെ നാട്ടു വഴികളിലേക്ക്...അതെ ഞങ്ങളുടെ നാട്ടിൻപ്പുറത്തെ എന്റെ നാലുകെട്ടിലേക്ക് അമ്മയുടെ ഓർമകൽ നിറഞ്ഞ് നിൽക്കും തറവാട്ടിലേക്ക്,    മുറ്റത്ത് അത്തപ്പൂക്കളമൊരുമ്മി വഴിയിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുന്ന സ്നേഹ ദീപത്തിനു മുന്നിൽ ഒരായിരം അശ്രുപൂക്കൾ അർപ്പിച്ച് കൊണ്ട് “അമ്മയും ഓണവും” എന്ന കവിതാക്ഷരങ്ങൾ സമർപ്പിക്കുന്നു.                                                                                                                                                      
                   സ്നേഹ പൂർവ്വം--- സുരേന്ദ്രൻ അടുത്തില

2011, ഡിസംബർ 11, ഞായറാഴ്‌ച

എന്റെ സ്നേഹാക്ഷരക്കൂട്ട്...


  കോരിച്ചൊരിയുന്ന മഴയുള്ള ആ തനു തണുതണുത്ത പ്രഭാതം! പുത്തനുടുപ്പും ഷൂസും എല്ലാം നനയിച്ചൂ.തോളിൽ ഭാരം തൂങ്ങിയ ബാഗ് .മിഡായിമണമൂറും പിടിയുള്ള ശീലക്കുട കയ്യിലേന്തി എന്തേ ഇങ്ങനെ?                    ജൂണിന്റെ കുളിരിൽ കാലവർഷത്തിന്റെ ചടുലത!ഒന്നു പൊട്ടിച്ചിരിക്കാൻ തോനുന്നു    ആ തെന്നലിന്റെ കുസ്ര്തിയോർത്ത്.എത്ര ധന്യമാണു ആ സുദിനം.                                                                                                                                                കയ്യിലെ ശീലക്കുട കാറ്റത്ത് ഒന്ന് ചെരിഞ്ഞപ്പോൾ മിന്നൽ വെളിച്ചത്തിൽ ഒത്തിരി ദൂരെ ഞാൻ കണ്ടു നിന്നെ ആദ്യമായി.നീയെന്നെ പ്രതീക്ഷിച്ച് നിന്നത് പോലെയാണു എനിക്ക് തോന്നിയത് അറിയാതെ ഞാൻ ഒന്നു പുഞ്ചിരിക്കണം! ഒരു പ്രിയ മിത്രത്തെ കാണുന്നത് പോലെയുള്ള ഒരു തോന്നൽ നീയും എന്നെ കൌതുകത്തോടെ നോക്കുന്നുണ്ടായിരുന്നില്ലെ?          -----         ഉവ്വ് ----ഞാൻ നിന്നേയും-ശരിയല്ലെ?                                                                                                                                                        ചിലപ്പോഴൊക്കെ ഒരു ചെറിയ ഭീതി ഞാൻ ഏത്തിൽ ഒളിപ്പിച്ച് വച്ചിരുന്നു .നീ എങ്ങിനെയാണു എന്നെ സ്വീകരിക്കുക; അംഗീകരിക്കുക;അങ്ങിനെ ബാലിശമായ ഒത്തിരി ചോദ്യോത്തരങ്ങൾ.ഞാൻ സ്വയം ഉള്ളിൽ മെനഞ്ഞു.പിന്നീട് കാലം പോകെ നാം നമ്മിൽ ഒട്ടിച്ചേരുകയായിരുന്നില്ലേ?പിരിയാനാവാത്ത വിധം!! സ്നേഹം അടുപ്പത്തിനു വഴി മാറിയപ്പോൾ പിന്നെ എല്ലാം ഒരാവേശമായി...                 സുന്ദരനും സുമുഖനും മിടുക്കനും ആണെന്നുള്ള ആത്മവിശ്വാസം,മനസ്സ് മന്ത്രിച്ചപ്പോൾ അറിയാതെ പറഞ്ഞ് പോയി ഇഷ്ടപ്പെടും...നീ ഇഷ്ടപ്പെടാതിരിക്കില്ല കാലം അത് തെളിയിച്ചൂ.നിന്റെ ഒരു ഭാഗമായി ഞാൻ മാറി .നിന്റെ ഹ്ര് ദയമിടിപ്പുകൾ പോലും എനിക്ക് നന്നായി നന്നായി കേൾക്കും എന്റേത് നിനക്കും ....എത്ര നല്ല കൂട്ടൂകാർ നമ്മൾ....                                                                                                                                                                       ആർക്ക് വേണ്ടിയും കാത്തിരിക്കാത്ത കാലം അതിന്റെ തിരമാലകൾ വകഞ്ഞ് മാറ്റിയപ്പോൾ വെരുതെ ഒരു ചോദ്യം എന്തിനായിരുന്നു നാം കണ്ടുമുട്ടിയത് തമ്മിൽ അകന്ന് മാറാനോ?പരസ്പരം അസാദ്യമായിരുന്നില്ലെ അത് . ആ അകൽച്ച പ്രിയ കൂട്ടുകാരീ .....                                                                                                                                                                                 നിന്റെ കുറ്റപ്പെടുത്തലുകൾ ശകാരങ്ങൾ ,പയ്യാരങ്ങൾ,എല്ലാത്തിനുമപ്പുറം സ്നേഹ തലോടലുകൾ ഏറെ ഏറ്റുവാങ്ങിയ മിടുക്കരിൽ മിടുക്കനായിരുന്നില്ലെ ഞാൻ...നിന്റെ പേർ ഞാൻ മാനത്തോളം ഉയർത്തിയില്ലെ? മറന്നുപോയോ എല്ലാം ....എന്നിട്ടുമെന്തേ നീയിന്ന് മൌനത്തിന്റെ വാത്മീകത്തിൽ ഒന്നുമുരിയാടാതെ.....?                                                                                                                                 നിന്റെ തട്ടകത്തിലെ പഴയ കൂട്ടുകാരനെ പാടെ മറക്കുവാൻ നിനക്കാകുമോ...?നിന്റെ സാമീപ്യം അതൊന്നുമാത്രാണു ഇന്നത്തെ എന്റെ സകലവിജയങ്ങൾക്കും നാന്ദി.എല്ലാത്തിനും മൂല ഹേതുവായ പ്രിയ പ്രിയകൂട്ടുകാരീ പതിറ്റാണ്ടുകൾക്കപ്പുറത്ത് ഉന്നതങ്ങളിൽ വിരാചിക്കുമ്പോഴും നീ തന്ന സ്നേഹം ഞാൻ എങ്ങനെ വിസ്മരിക്കും? ഓർമയിൽ വാരിപുണരാൻ തോനുന്ന ഹ്ര് ദയ സൌഹ്ര് ദം! നീ ഇല്ലായിരുന്നുവെങ്കിൽ നീ എന്നെ അന്ന് എറ്റുവാങ്ങിയില്ലായിരുന്നെങ്കിൽ ഇന്നത്തെ ഞാൻ ഉണ്ടാകുമായിരുന്നില്ല ....നിശ്ചയം!                                                                                                             നിന്നെ കുറിച്ചുള്ള നിനവുകലിൽ എല്ലാം ഞാൻ മറക്കുന്നു...സർവ്വതും നീ എന്നിൽ ചൊരിഞ്ഞ സ്നേഹ നന്മകൾക്ക് പകരമായി ഞാനെന്താണു തരേണ്ടത്?മൊഴിഞ്ഞാലും......................;  വാക്കുകൾക്കതീതമായ നന്ദി രേഖപ്പെടുത്തുമ്പോഴും ഒരിക്കലും വീട്ടിത്തീർക്കാൻ പറ്റാത്ത അമ്മയോടുള്ള കടപ്പാട് പോലെ നിന്റെ ഹ്ര് ദയ പീ0ത്തിൽ ഞാൻ എന്നെത്തന്നെ സമർപ്പിക്കട്ടെ ഒപ്പം എന്റെ നിറകണ്ണുകലിൽ നിന്ന് ഇറ്റു വീഴുന്ന ആനന്ദ ബാഷ്പങ്ങൾ നിനക്കായ് സമർപ്പിക്കുന്നു...                                                                                                                                        പ്രിയ വിദ്യാലയമേ നിനക്ക് നന്ദി ....ഒരായിരം നന്ദി  ഈ ഊഷര ഭൂമിയിൽ നിന്ന് നിനക്ക് ആശംസകൾ നേരുമ്പോൾ എന്റെ ഹ്ര് ദയമിടുപ്പുകളുടെ താളം നിനക്കു ഒരാവേശമാകട്ടെ എന്നു ആശംസിക്കുന്നു.......പ്രിയ കൂട്ടുകാരീ നിനക്കായ് നിന്നിൽ നിന്നു ഞാൻ പടിച്ചെടുത്ത അറിവുകൾ നിന്നിലെ പുത്തൻ തലമുറകൾക്ക്  സ്നേഹപൂർവ്വം പകരട്ടെ.....